ജിഷ്ണു കേസില്‍ ഉയര്‍ന്നുവന്ന ജനവികാരം ചര്‍ച്ച ചെയ്യാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ട്; കാരാട്ടിന് മറുപടിയുമായി പന്ന്യന്‍ രവീന്ദ്രന്‍

Webdunia
ഞായര്‍, 9 ഏപ്രില്‍ 2017 (13:20 IST)
സിപിഐ പ്രതിപക്ഷത്തല്ലെന്ന കാര്യം ഓര്‍മ്മവേണമെന്ന സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനക്ക് മറുപടിയുമായി സിപിഐ. ജനവികാരം ചര്‍ച്ച ചെയ്യുന്നതിനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ടെന്നും ഓരോ കക്ഷികള്‍ക്കും ഓരോരൊ അഭിപ്രായമായിരിക്കും ഉണ്ടായിരിക്കുകയെന്നും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം മലപ്പുറത്തെ തെരഞ്ഞെടുപ്പിനു ശേഷം മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.
 
ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെ പൊലീസ് ആക്രമണമുണ്ടായപ്പോളും നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് കൊലപ്പെടുത്തിയപ്പോഴും സിപിഐ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് കാരാട്ടിന്റെ വിമര്‍ശനം ഉയര്‍ന്നത്. പൊലീസ് നടപടിയെ വിമര്‍ശിച്ച പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയേയും പ്രകാശ് കാരാട്ട് തള്ളിയിരുന്നു. ജിഷ്ണുവിന്റെ കേസില്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഡിജിപിയെ മാറ്റുന്ന കാര്യം ഇതുവരെയും ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാരാട്ട് പറഞ്ഞിരുന്നു.
Next Article