ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

Webdunia
ശനി, 31 ജനുവരി 2015 (13:45 IST)
സംസ്ഥാന ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ ചുമതലയേറ്റു. ഇ കെ ഭരത്‌ഭൂഷണ്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് ഇത്.
 
സര്‍വ്വീസില്‍ നിന്നു വിരമിച്ച ഭരത്‌ഭൂഷണ് സര്‍ക്കാര്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കി. ഉച്ചയ്ക്ക് 12ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായിരുന്നു.
 
ഭരത്‌ ഭൂഷണ്‍ 1979 ബാച്ചിലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. കോട്ടയത്തും പെരിന്തല്‍മണ്ണയിലും സബ്കളക്‌ടര്‍ ‍, മലപ്പുറം കളക്‌ടര്‍ ‍, വനം, ടൂറിസം വകുപ്പുകളുടെ സെക്രട്ടറി, കേന്ദ്ര വ്യോമയാന ഡയറക്‌ടര്‍ ജനറല്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.