ജയിലില്‍ തടവുകാര്‍ക്ക് മര്‍ദ്ദനം തീരെയില്ല, 10 വര്‍ഷം കഴിഞ്ഞവരെ തുറന്നുവിടും!

Webdunia
ശനി, 22 ഫെബ്രുവരി 2014 (18:45 IST)
PRO
ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല ചുമതലയേറ്റപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചിലര്‍ക്ക് അനിഷ്ടമുണ്ടായെങ്കിലും ജയിലുകളില്‍ തടവുകാര്‍ പെരുത്ത് ഹാപ്പിയാണ്. തടവുകാര്‍ക്ക് ഗുണം ചെയ്യുന്ന ഒട്ടേറെ പരിഷ്കാരങ്ങളാണ് ചെന്നിത്തല കൊണ്ടുവരാന്‍ പോകുന്നത്.

സംസ്ഥാനത്തെ ജയിലുകളില്‍ പത്തോ അതിലധികമോ വര്‍ഷങ്ങളായി ശിക്ഷ അനുഭവിച്ചുകഴിയുന്ന തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്.

ജയിലുകളില്‍ തടവുകാരെ മര്‍ദ്ദിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറാവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജയില്‍ ജീവനക്കാര്‍ക്ക്‌ ക്യാന്‍റീന്‍ സൗകര്യം കൊണ്ടുവരും. തടവുകാരുടെ പൗരവകാശം സംരക്ഷിക്കുന്ന തരത്തിലുള്ള വികസനവും പരിഷ്കാരവും കൊണ്ടുവരും - രമേശ് ചെന്നിത്തല പറഞ്ഞു.

പത്തുവര്‍ഷമോ അതിലധികമോ ശിക്ഷ അനുഭവിച്ചുകഴിയുന്ന തടവുപുള്ളികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ശിക്ഷ അനുഭവിക്കുന്നവരുടെ സ്വഭാവരീതി പരിഗണിച്ചാവും മോചനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.