ജയരാജന്റെ ‘ക്രിസ്തു‘ പ്രസ്താവനയ്ക്കെതിരെ വയലാര്‍ രവി

Webdunia
ഞായര്‍, 29 ജനുവരി 2012 (12:37 IST)
PRO
PRO
എം വി ജയരാജന്റെ ‘യേശു ക്രിസ്തു‘ പ്രസ്താവനയ്ക്കെതിരെ കേന്ദ്രമന്ത്രി വയലാര്‍ രവി. മറ്റുള്ളവരുടെ ചിന്തകളെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന ഇറക്കുന്നത് ശരിയല്ലെന്നാണ് വയലാര്‍ രവി അഭിപ്രായപ്പെട്ടത്.

ക്രിസ്‌തുമതം എന്നാല്‍ കമ്യൂണിസമാണെന്നും ക്രിസ്തുമതത്തിന്റെ തേരാളിയായ യേശു ക്രിസ്തു സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്നുമാണ് എം വി ജയരാജന്‍ പ്രസ്താവന നടത്തിയത്.