മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് പാലക്കാട്. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് പരിപാടി.
പതിനായിരം പേരെ അണിനിരത്തി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്.12670 പരാതികള്‍ വകുപ്പ്തല അന്വേഷണത്തിന് ശേഷം തള്ളിയതിനാല്‍ 5500 പരാതികളാണ് ജില്ലയിലാകെ പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയെ തടയുമെന്ന എല്‍ഡിഎഫ് പ്രഖ്യാപനമുള്ളതിനാല്‍ പ്രവേശന കവാടത്തിന് 25 വാരം അകലെ പോലീസ് ബാരിക്കേഡുകള്‍ തീര്‍ക്കും. 10000 പേരെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുപ്പിക്കുമെന്നാണ് എല്‍ഡിഎഫ് ജില്ലാ കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
എഡിജിപി ശങ്കര്‍ റെഡ്ഡി, തൃശൂര്‍ റേഞ്ച് ഐജി ടി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ അവസാനഘട്ട റിഹേഴ്സലും പൂര്‍ത്തിയാക്കി പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്
ജനസമ്പര്‍ക്ക പരിപാടിക്ക് എത്തുന്നവര്‍ക്ക് സഞ്ചരിക്കുന്നതിനായി കെഎസ്ആര്‍ടിസി ഇന്ന് പ്രത്യേകം സര്‍വീസുകളും നടത്തുന്നുണ്ട്