ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ പാടില്ലെന്ന് ആര്‍ എസ് പി ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍. മാസങ്ങള്‍ നീളുന്ന സമരങ്ങള്‍ പ്രായോഗികമല്ല. കാലത്തിന് അനുസരിച്ച് പുതിയ സമര രീതികള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്‍ ഡി എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ക്ലിഫ് ഹൗസ് ഉപരോധം പോലെയുള്ള സമര രീതികള്‍ മാറ്റണമെന്ന് എല്‍ ഡി എഫ് ഘടകക്ഷിയായ സി പി ഐയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.