ജഗതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധ്യത

Webdunia
വെള്ളി, 27 ഡിസം‌ബര്‍ 2013 (14:29 IST)
PRO
PRO
വീല്‍ചെയറില്‍ നിന്ന് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു. ജഗതിയെ കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നെറ്റിയില്‍ എട്ട് തുന്നലുകള്‍ ഉണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ജഗതിയെ തിരുവനന്തപുരത്തേക്ക് മാറ്റാനാണ് സാധ്യത.

വ്യാഴാഴ്ച ഭാര്യാ സഹോദരന്റെ കാഞ്ഞിരപ്പള്ളിയിലുള്ള വീട്ടില്‍വച്ചായിരുന്നു വീല്‍ചെയറില്‍ നിന്ന് വീണ് ജഗതിക്ക് പരുക്കേറ്റത്. വീല്‍ചെയറിലേക്ക് സ്വയം ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി സമീപത്തുണ്ടായിരുന്ന മേശയില്‍ തലയിടിക്കുകയായിരുന്നു.

ക്രിസ്തുമസ് ആഘോഷിക്കാനായാണ് ജഗതിയും കുടുംബവും ബന്ധുവീട്ടില്‍ എത്തിയത്.

കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ദീര്‍ഘനാളായി ചികിത്സയിലാണ് ജഗതി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് വീണ്ടും അപകടം സംഭവിച്ചത്.