ചൊവ്വാഴ്ച മോട്ടോര്‍ വാഹനപണിമുടക്ക്

Webdunia
ശനി, 27 ഫെബ്രുവരി 2010 (16:44 IST)
ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മോട്ടോര്‍ ടാക്സി തൊഴിലാളികള്‍ ചൊവ്വാഴ്ച സംസ്ഥാ‍ന വ്യാപകമായി പണിമുടക്ക് നടത്തും. ഇന്ധനവില വര്‍ദ്ധിച്ച സാഹചര്യത്തില്‍ യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.

രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് പണിമുടക്ക്. ചില ബസ്‌ സംഘടനകളും ചൊവ്വാഴ്ച പണിമുടക്ക്‌ നടത്തുമെന്ന്‌ അറയിച്ചിട്ടുണ്ട്‌.

ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.