ചെന്നിത്തലയ്ക്കെതിരെ ടി‌എച്ച് മുസ്തഫയും

Webdunia
വ്യാഴം, 3 ജൂണ്‍ 2010 (10:53 IST)
PRO
കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ‌എം‌എല്‍‌എ ടി‌എച്ച് മുസ്തഫയും രംഗത്തെത്തി. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളിയുടെ ചുക്കാന്‍ ചെന്നിത്തലയ്ക്കാണെന്ന് മുസ്തഫ ആരോപിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിക്കണമെന്നും ടി‌എച്ച് മുസ്തഫ ആവശ്യപ്പെട്ടു.

ഏകാധിപത്യം തുറന്നുപറയുന്നവരെ ഒതുക്കുകയാണ് ചെന്നിത്തല ചെയ്യുന്നതെന്നും താന്തോന്നിത്തം അനുവദിക്കാനാകില്ലെന്നും ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് ചെന്നിത്തലയെന്നും ടി‌എച്ച് മുസ്തഫ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ പിസി ചാക്കോയും ചെന്നിത്തലയ്ക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മുതിര്‍ന്ന നേതാക്കളായ വയലാര്‍ രവി, കെ സുധാകരന്‍, കെസി വേണുഗോപാല്‍ എന്നിവരും പരസ്യമായി രംഗത്തെത്തിയിരുന്നു.