പി ചിദംബരത്തിന്റേത് സന്തുലിത ബജറ്റെന്ന് ധനമന്ത്രി കെ എം മാണി. അടിസ്‌ഥാന സൗകര്യ വികസനത്തിനും ആഭ്യന്തര ഉത്പാദനം കൂട്ടുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടും ബജറ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള നടപടികള്‍ സ്വാഗതാര്‍ഹമാണ്.
കൊച്ചി മെട്രോയ്‌ക്ക് 462 കോടി രൂപ വകയിരുത്തിയതില്‍ അതീവ സന്തോഷമുണ്ടെന്നും മറുപടി പ്രസംഗത്തില്‍ വിഴിഞ്ഞം പദ്ധതിക്കു കൂടി തുക വകയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മാണി വ്യക്‌തമാക്കി.