കണ്ണൂര്‍ ചാല ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ദുരന്തത്തെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ജോലി വേണ്ടാത്തവര്‍ക്ക് കുടുംബ പെന്‍ഷന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.
യോഗത്തിലെ മറ്റു തീരുമാനങ്ങള്‍ ഇവയാണ്, അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കും. 40 ശതമാനത്തില്‍ അധികം പൊള്ളലേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. ഗ്യാസ് വിതരണത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഐഒസിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
ചര്‍ച്ചയ്ക്കായി ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഇതുപ്രകാരം ചീഫ് സെക്രട്ടറി ഐഒസി അധികൃതരുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക. മംഗലാപുരത്തു നിന്നുള്ള ടാങ്കര്‍ ലോറികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.