ചാണ്ടി ഉമ്മനുമായി ബന്ധമുണ്ട്, ഉമ്മന്‍ചാണ്ടിയും ഹാജരാകേണ്ടിവരും: ബിജു രാധാകൃഷ്ണന്‍
തിങ്കള്‍, 28 ഡിസംബര്‍ 2015 (13:51 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമാമായി തനിക്ക് ബിസിനസ് ബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍. ഇതു സംബന്ധിച്ച രേഖകള്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കുമെന്നും ബിജു രാധാകൃഷ്ണന്‍ അറിയിച്ചു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടതിയില്‍ ഹാജരാക്കുമ്പോഴാണ് ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ചാണ്ടി ഉമ്മനും ഞാനുമായി ബിസിനസ് ബന്ധങ്ങളുണ്ട്. ചാണ്ടി ഉമ്മനും ഞാനും നടത്തിയ ബിസിനസ് സംബന്ധിച്ച രേഖകള്‍ സോളാര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കും. എന്നെ കള്ളനെന്നും കൊലപാതകിയെന്നും വിളിക്കാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മികമായി അവകാശമില്ലെന്നും ബിജു പറഞ്ഞു.
താന്‍ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്കും സോളര്‍ കമ്മിഷന് മുന്നില്‍ ഹാജരാകേണ്ടി വരും. സി ഡി വേട്ടയ്ക്കായി നടത്തിയ കോയമ്പത്തൂര്‍ യാത്രയെ പരിഹസിക്കുന്നവരാണ് അവ അവിടെനിന്ന് മാറ്റിയതിന് പിന്നിലെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.