മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യോജിച്ച് പ്രക്ഷോഭം നടത്തേണ്ടതുകൊണ്ട് തനിക്കെതിരായ സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍റെ പ്രസ്താവനയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ യോജിച്ച് സമരം നടത്താനുള്ള തീരുമാനം താന്‍ ഏകപക്ഷീയമായെടുത്തതല്ലെന്നും അത് മനസ്സിലാക്കാനുള്ള വിവേകം ചന്ദ്രനപ്പനുണ്ടാകണമെന്നും പിണറായി പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ യോജിച്ച് സമരം നടത്താനുള്ള തീരുമാനം എന്‍റെ മാത്രം അഭിപ്രായമല്ല. അത് സി പി എമ്മിന്‍റെ അഭിപ്രായമാണ്. അത് മനസ്സിലാക്കാനുള്ള വിവേകം ചന്ദ്രനപ്പനുണ്ടാകണം. യോജിച്ച് പ്രക്ഷോഭം നടത്തേണ്ടതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. പ്രസ്താവനയുടെ പേരില്‍ പ്രക്ഷോഭത്തിന്‍റെ ശ്രദ്ധ മാറിപ്പോകാന്‍ സി പി എം ആഗ്രഹിക്കുന്നില്ല - പിണറായി വ്യക്തമാക്കി.