ഗൌരിയമ്മ വരുന്നതില്‍ സന്തോഷമെന്ന് വി‌എസ്

Webdunia
ഞായര്‍, 21 ഏപ്രില്‍ 2013 (16:01 IST)
PRO
PRO
ഗൗരിയമ്മ എല്‍ഡിഎഫിലേക്ക് വരുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് വിഎസ്. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടത് എല്‍ഡിഎഫാണ്. താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

മുന്‍പും എത്രയോ പേര്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ വന്നിട്ടുണ്ടെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച ചേര്‍ന്ന ജെഎസ്എസ് സംസ്ഥാന സമിതി യോഗത്തിലാണ് യുഡിഎഫ് വിടാന്‍ ജെഎസ്എസ് തീരുമാനിച്ചത്. തീരുമാനത്തിന്റെ അംഗീകാരത്തിനായി ഓഗസ്റ്റില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.

പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ തയ്യാറാകാത്ത മുന്നണിയുമായി ഇനിയും യോജിച്ച് പോകേണ്ട കാര്യമില്ല. ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നണിയില്‍ തുടരേണ്ടതില്ലെന്ന് തീരുമാനമെടുത്തതായും യോഗത്തില്‍ ഗൗരിയമ്മ വ്യക്തമാക്കി.