ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്ന് എം എം ലോറന്‍സ്

വെള്ളി, 30 ഓഗസ്റ്റ് 2013 (17:04 IST)
PRO
PRO
സിപിഎം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്ന് മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ്.

അച്ചടക്ക നടപടി നേരിട്ടവര്‍ തെറ്റ് തിരുത്തി നല്ല രീതിയില്‍ ജീവിതം നയിക്കുകയാണെങ്കില്‍ തിരികെ എടുക്കാമെന്നും ലോറന്‍സ് പറഞ്ഞു. എന്നാല്‍ ഗോപിക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കണമെന്നില്ലെന്നും ലോറന്‍സ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഗോപി കോട്ടമുറിക്കല്‍ കണ്ടിരുന്നു. ഇതോടെ കോട്ടമുറിക്കല്‍ തിരിച്ചെത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിനു തുടര്‍ച്ചയായാണ് ലോറന്‍സിന്റെ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

വെബ്ദുനിയ വായിക്കുക