ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തനിയ്ക്ക് തീരുമാനിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
ബുധന്‍, 31 ജൂലൈ 2013 (14:23 IST)
PRO
PRO
കെബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ലെന്ന് മുഖ്യമന്ത്രി. എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ.
ഗണേഷിന്റെ മന്ത്രിസ്ഥാനത്തിനായി ആര്‍ ബാലകൃഷ്ണപിളള സജീവമായി രംഗത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടല്ലോയെന്ന ചോദ്യത്തില്‍ അങ്ങനെ തീരുമാനമെടുക്കാന്‍ താന്‍ ഏകാധിപതിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഗണേഷ് മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെയാണ് സംസ്ഥാന മന്ത്രിസഭയില്‍ ഒരു ഒഴിവുവന്നത്. ഈ ഒഴിവിലേക്കാണ് ഇപ്പോള്‍ ചെന്നിത്തലയുടെ പേര് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനം വിട്ടുല്‍കില്ലെന്നും കെബി ഗണേഷ്കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള രംഗത്തെത്തിയത്.