ഗണേഷ്‌കുമാര്‍ വിവാഹിതനായി

Webdunia
വെള്ളി, 24 ജനുവരി 2014 (16:57 IST)
PRO
PRO
മുന്‍മന്ത്രിയും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേഷ്‌കുമാര്‍ വീണ്ടും വിവാഹിതനായി. സ്വകാര്യ ചാനലിന്റെ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി പാലക്കാട് വിക്ടോറിയ കോളേജ് റോഡ് വിദ്യുത് നഗര്‍ അശ്വതിയില്‍ ബിന്ദുമേനോനാണ് വധു. ഇരുവരുടെയും രണ്ടാം വിവാഹമാണ്.

ഗണേഷ്‌കുമാറിന്റെ പിതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

വാളകം കീഴൂട്ട് വീടിനോടുചേര്‍ന്ന കുടുംബക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്തബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. രാവിലെ 10നും 10.30നുമിടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ചലച്ചിത്ര രംഗത്ത് നിന്നും നടന്‍ ദിലീപ്, സംവിധായകന്‍ ഷാജി കൈലാസ് തുടങ്ങി ഗണേഷിന്റെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്.