യാമിനിയുമായി ഉണ്ടാക്കിയ കരാറില്‍ പറയുന്ന ഗണേഷിന്റെ സ്വത്ത് വിവരം ഇവയാണ്.
1. തൈക്കാട് വില്ലേജില്‍ വഴുതക്കാട് ടാഗോര്‍ നഗറില്‍ 10.650 സെന്റ് സ്ഥലവും വീടും.
2. വഴുതക്കാട് സെന്റര്‍ പ്ലാസാ കെട്ടിടത്തിന്റെ താഴത്തെ നില.
3. വെള്ളിമണില്‍ ഒന്നരയേക്കര്‍ ഭൂമി.
4. പത്തനാപുരത്ത് 11 സെന്റ് സ്ഥലവും വീടും.
5. ചെന്നൈയില്‍ സാലിഗ്രാമില്‍ ഫ്‌ളാറ്റ്.
6. പട്ടാഴിയില്‍ 92 സെന്റ് വയല്‍.
7. വാഗമണില്‍ 25 സെന്റ് സ്ഥലം.
8. മാരുതി 800 കാര്‍
9. നിന്‍ജ മോട്ടോര്‍ബൈക്ക്
10. ഫോഡ് ഐക്കണ്‍ കാര്‍.
11. ടെമ്പോ ട്രാവലര്‍ കാരവന്‍.
12. ടൊയോട്ട ഇന്നോവ.
13. ഒരു ആന.
14. 200 ഗ്രാം സ്വര്‍ണാഭരണം.
15. കൈയിലുള്ളത് എട്ടു ലക്ഷം രൂപ.
മോട്ടോര്‍ ബൈക്ക് വാങ്ങിയ വകയില്‍ അഞ്ചുലക്ഷം രൂപയുടെ ബാങ്ക് വായ്പയുമുണ്ട്.
രേഖ പുറത്തു വിട്ടത് ഷിബു: അടുത്ത പേജില്‍
കരാറിന് പ്രധാന കാരണക്കാരനായ മന്ത്രി ഷിബു ബേബി തന്നെയാണ് പിന്നീട് വിവാദം കത്തിക്കയറിയപ്പോള്‍ ഇത് നിയമസഭയില്‍ ഹാജരാക്കിയത്. ഇരുകക്ഷികളും ഒപ്പുവച്ച കരാറില്‍ മൂന്ന് പ്രധാന ഉപാധികളാണ് ഉണ്ടായിരുന്നത്. ഗണേഷ് കുമാറിന്റെ പേരില്‍ തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ ലെയ്നിലുള്ള വീട് യാമിനി തങ്കച്ചിക്കും മക്കള്‍ക്കുമായി കൈമാറും. ചെന്നൈ സാലിഗ്രാമത്തിലെ ഫ്ലാറ്റ് വിറ്റ് ആറുമാസത്തിനുള്ളില്‍ ഒന്നരക്കോടി രൂപ നല്‍കും. മറ്റ് സ്ഥാവരജംഗമ സ്വത്തുക്കളുടെ പങ്കായ 75 ലക്ഷം രൂപ മാര്‍ച്ച് 30ന് മുന്‍പ് നല്‍കും. ഇതിനു ലംഘനം വരുകയും ഗണേഷ് കുമാര്‍ കോടതിയെ സമീപിക്കുകയും ചെയ്തപ്പോഴാണ് പ്രശ്നം രൂക്ഷമായത്.
2011- ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ വിവരം അനുസരിച്ച് ഗണേഷ് കുമാറിന്റെ ആകെയുള്ള സ്വത്തുക്കളുടെ മൂല്യം 25 ലക്ഷം രൂപയാണ്. എന്നാല്‍ രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകള്‍ ഉള്ളതായാണ് വെളിപ്പെടുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കമ്മിഷനും കബളിപ്പിക്കപ്പെട്ടു എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഗണേഷ് കുമാറിന് എതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തേക്കും.