ക്രീമിലെയര്‍ പരിധി: ഹ‌ര്‍ജി എന്‍എസ്എസ് പിന്‍വലിക്കുന്നു

Webdunia
ഞായര്‍, 26 ഓഗസ്റ്റ് 2012 (14:20 IST)
PRO
PRO
ക്രീമിലെയര്‍ പരിധി ഉയര്‍ത്തിയതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി എന്‍എസ്എസ് പിന്‍വലിക്കുന്നു. ഹര്‍ജി പി‌ന്‍‌വലിക്കാന്‍ എന്‍എസ്എസ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.

എസ്എന്‍ഡിപിയുമായി ഐക്യം ശക്തിപ്പെടുത്താനുള്ള തീരുമാനത്തെ തുട‌ര്‍ന്നാണ് എന്‍എസ്എസിന്റെ ഈ നീക്കം. ക്രീമിലെയര്‍ പരിധി 2.5 ലക്ഷത്തില്‍ നിന്ന് 4.5 ലക്ഷമായി ഉയര്‍ത്തിയതിനെതിരെ 2008-ല്‍ ആയിരുന്നു ഹര്‍ജി നല്‍കിയത്.

സംവരണ സമുദായങ്ങളുമായി കൂടുതൽ അടുക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സംവരണ വിഭാഗങ്ങളും സംവരണേതര വിഭാഗങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താന്‍ ഇതുവഴി സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.