ക്യാബിനറ്റ്‌ പദവിയെന്ന്‌ കേട്ടാല്‍ വായില്‍ വെള്ളമൂറില്ല: പിള്ള

Webdunia
ശനി, 18 മെയ് 2013 (17:30 IST)
PRO
PRO
യുഡിഎഫ്‌ നേതൃയോഗം മുന്നോട്ടുവച്ച മുന്നോക്ക ക്ഷേമ കമ്മീഷന്‍ ചെയര്‍മാന്‍ സ്‌ഥാനം ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണപിളള. ക്യാബിനറ്റ്‌ പദവിയെന്ന്‌ കേട്ടാല്‍ വായില്‍ വെള്ളമൂറില്ലെന്നും പിള്ള പറഞ്ഞു.

പാര്‍ട്ടിക്ക്‌ തല്‍ക്കാലം മന്ത്രി സ്‌ഥാനം വേണ്ടെന്നു മാത്രമാണ്‌ പറഞ്ഞത്‌. ഗണേഷിന്റെ മന്ത്രിസ്‌ഥാനത്തെ കുറിച്ച്‌ പാര്‍ട്ടിയുടെ സംസ്‌ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും പിള്ള പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിച്ച മുന്നോക്ക ക്ഷേമ കമ്മീഷന്‍ ചെയര്‍മാനായി പിള്ളയെ നിയമിക്കാനും അദ്ദേഹത്തിനു ക്യാബിനറ്റ്‌ റാങ്ക് നല്‍കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു.