കോഴിക്കോട് ഹര്‍ത്താല്‍; അക്രമത്തില്‍ 3 പേര്‍ക്ക് പരുക്ക്

Webdunia
ശനി, 30 ജൂണ്‍ 2012 (10:29 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താല്‍ അനുകൂലികള്‍ അങ്ങിങ്ങ് അക്രമം നടത്തി. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

കോവൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഇന്നോവ കാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്-ഗുരുവായൂര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിനു നേരെ അരീക്കോട് വച്ച് കല്ലേറുണ്ടായി. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. മുക്കത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ഈങ്ങാപ്പുഴയില്‍ സൂപ്പര്‍ഫാസ്റ്റ് ബസിനു നേരെയും കല്ലേടുണ്ടായി. വളയത്ത് കോണ്‍ഗ്രസ് ഓഫിനു നേരെയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

കക്കെട്ടില്‍ പത്രക്കെട്ടുകള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.