കോഴിക്കോട് നേരിയ ഭൂചലനം

Webdunia
ബുധന്‍, 27 ഫെബ്രുവരി 2013 (09:15 IST)
PRO
PRO
കോഴിക്കോട് നേരിയ ഭൂചലനം. രാത്രി പതിനൊന്നുമണിയോടെ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ മൂന്നാണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. വീടുകളിലെ ജനവാതിലുകളും ഫര്‍ണിച്ചറും ഇളകി. നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ബേപ്പൂര്‍, ചാലിയം, കടലുണ്ടി, ഫറോക്ക്, പന്നിയങ്കര, കല്ലായി, തിരുവണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്.

രാത്രി പതിനൊന്നു മണിയോടെ വലിയ മുഴക്കത്തോടെ ബേപ്പൂരിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം ആദ്യം അനുഭവപ്പെട്ടത്. രാമനാട്ടുകര വാഴയൂരില്‍നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറിയാണ് പ്രഭവകേന്ദ്രം.

ചെറുവണ്ണൂര്‍, അരീക്കാട്, കണ്ണാട്ടിക്കുളം, കരുവന്‍തിരുത്തി, കുണ്ടായിത്തോട്, കോട്ടൂളി, ഫാറൂഖ് കോളേജ്, ചാലിയം, കല്ലംപാറ, ഈസ്റ്റ്ഹില്‍, കുണ്ടൂപ്പറമ്പ്, കണ്ണഞ്ചേരി എന്നിവിടങ്ങളിലും ഭൂചലനം ഉണ്ടായിട്ടുണ്ട്.