കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ആണ് മരിച്ചത്. വെസ്റ്റ്‌ഹില്‍ ചുങ്കം ബൈപ്പാസിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക് ടാങ്കര്‍ മറിയുകയായിരുന്നു. മരിച്ചയാള്‍ ചുങ്കം സ്വദേശിയാണ്.
ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സമീപ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഐഒസി അധികൃതര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍ ഭാഗത്ത് നിന്ന് വന്ന ടാങ്കര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ടാങ്കര്‍ അമിതവേഗതയില്‍ ആയിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.