കോഴിക്കോട് കെഎസ്‌ആര്‍ടിസി സര്‍വീസ്‌ തുടങ്ങി

Webdunia
ശനി, 26 ജൂണ്‍ 2010 (12:18 IST)
യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന്‌ ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട്ട്‌ നിന്നും കെഎസ്‌ആര്‍ടിസി ഭാഗികമായി സര്‍വീസ്‌ ആരംഭിച്ചു. വയനാട്ടിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സ് കോഴിക്കോട് യാത്ര അവസാനിപ്പിച്ചതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

പോലീസ് സംരക്ഷണം നല്‍കിയാല്‍ സര്‍വീസ് നടത്താമെന്നായിരുന്നു കെ എസ് ആര്‍ ടി സിയുടെ നിലപാട്. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ ഒടുവില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബസ്സുകള്‍ പോലീസ് അകമ്പടിയോടെ സര്‍വീസ് പുറപ്പെട്ടു.

അതേസമയം കണ്ണൂരിലെ പുതിയ തെരുവില്‍ വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത്‌ ഓട്ടോറിക്ഷകളും ചില സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.
കൊച്ചിയിലും ഹര്‍ത്താല്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു.