കോതമംഗലം പെണ്‍വാണിഭക്കേസ് അന്വേഷിക്കും: ആഭ്യന്തരമന്ത്രി

Webdunia
ചൊവ്വ, 15 ഫെബ്രുവരി 2011 (17:36 IST)
കോതമംഗലം പെണ്‍‌വാണിഭകേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു‍. ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷിക്കുന്ന ഐജി വിന്‍സെന്‍റ് പോളിനായിരിക്കും ഇതിന്റെയും അന്വേഷണ ചുമതലയെന്നും അദ്ദേഹം കണ്ണൂരില്‍ വ്യക്തമാക്കി.

ഇതിനായി അന്വേഷണസംഘം വിപുലീകരിക്കുമെന്നും ഇതില്‍ എറണാകുളം റേഞ്ച് ഐജി ശ്രീലേഖയെ കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടി വരുമെന്നതിനാലാണ് ശ്രീലേഖയെ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നും പിഴവില്ലാത്ത അന്വേഷണത്തിനാണ് അന്വേഷണസംഘം വിപുലീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.