കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയേയും പിളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല: ചെന്നിത്തല
വെള്ളി, 26 ഏപ്രില്‍ 2013 (11:40 IST)
PRO
PRO
സിഎംപിയും ജെഎസ്എസും യുഡിഎഫ് വിടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇരു പാര്‍ട്ടികളുടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും ചെന്നിത്തല പറഞ്ഞു. കേരളയാത്രയ്ക്കിടെ മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെഎസ്എസിനെ പിളര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്ന ആരോപണം തെറ്റാണ്. നിയമസഭയില്‍ പ്രാധിനിധ്യം ഇല്ലെങ്കിലും സിഎംപിയും ജെഎസ്എസും മുന്നണിയുടെ ഭാഗമാണ്. ഒരു പാര്‍ട്ടിയേയും പിളര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
കെ ബി ഗണേഷ്കുമാര്‍ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി ആര് എന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.