കോണ്‍ഗ്രസിന് വോട്ടില്ല: സുരേഷ് ഗോപി

Webdunia
ബുധന്‍, 9 ഏപ്രില്‍ 2014 (18:59 IST)
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് താന്‍ വോട്ടുചെയ്യില്ലെന്ന് പ്രഖ്യപിച്ചു കൊണ്ട് നടന്‍ സുരേഷ് ഗോപി താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനായി. താനൊരു കോണ്‍ഗ്രസ് വിരോധി ആണെന്നുകൂടി സുരേഷ് ഗോപി പറഞ്ഞുകളഞ്ഞു.

മോഹന്‍ലാലിന് തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ പാടില്ലെന്ന വി എം സുധീരന്റെ പ്രസ്താവന തള്ളിയ സുരേഷ് ഗോപി മോഹന്‍ ലാലിന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാന്‍ അവകാശമുണ്ടെന്ന പക്ഷക്കാരനാണ്. ചാലക്കുടിയില്‍ ഇന്നസെന്റ് ജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇദ്ദേഹം.

സുരേഷ് ഗോപിയുടെ രാഷ്ട്രീയ നിലപാടിനെ പറ്റി ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപി സ്ഥനാര്‍ഥിയാകുമെന്നതായിരുന്നു ഇവയിലൊന്ന്. ബിജെപി പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചതാണ് ഇത്തരത്തില്‍ പ്രചരിക്കാന്‍ കാരണം. എന്നാല്‍ താരം അവയെല്ലം നിഷേധിച്ചിരുന്നു.

ഇതിനിടെയാണ് ചാലക്കുടി മണ്ഡലത്തില്‍ താര സംഘടന അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനു വേണ്ടി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രചരണത്തിനെത്തിയതും പുതിയ പ്രസ്താവനയുമായി രംഗത്തു വന്നതും