മുതിര്‍ന്ന രാഷ്‌ട്രീയനേതാവ് കെ ആര്‍ ഗൌരിയമ്മ സി പി എമ്മിലേക്ക്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗൌരിയമ്മ സി പി എമ്മിലേക്ക് മടങ്ങാന്‍ തീരുമാനമായത്.
ഗൌരിയമ്മയുടെ വീട്ടിലെത്തിയാണ് കോടിയേരി ബാലകൃഷ്‌ണന്‍ അവരുമായി കൂടിക്കാഴ്ച നടത്തിയത്. ഓഗസ്റ്റ് 19ന് ജെ എസ് എസ് - സി പി എം ലയനസമ്മേളനം നടക്കും.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഗൌരിയമ്മയുടെ സി പി എം പ്രവേശനത്തെ പ്രാധാന്യത്തോടെയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നത്.