കോടതി പരിസരത്ത് ബോംബുകള്‍ കണ്ടെത്തി

Webdunia
തിങ്കള്‍, 25 ജൂണ്‍ 2012 (11:21 IST)
PRO
PRO
നാദാപുരത്ത്‌ കോടതി പരിസരത്ത്‌ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ബോംബുകള്‍. നാലു ബോംബുകളാണ് കണ്ടെത്തിയത്. പൊലീസെത്തി പരിശോധന നടത്തുകയാണ്‌.

അടുത്തിടെ നാദാപുരം ഭാഗങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടന്നിരുന്നു. രാഷ്ട്രീയ കലാപങ്ങള്‍ക്ക് പേരുകേട്ട നാദപുരം ഭാഗങ്ങളില്‍ ബോംബ് നിര്‍മ്മാണം വ്യാപകമാണ്.

ഇവിടെങ്ങളില്‍ നിന്ന് ബോംബ് കണ്ടെത്താന്‍ പൊലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു.