കോച്ച് ഫാക്‌ടറിക്ക് 1,215 കോടി ചെലവ്: അഹമ്മദ്

Webdunia
വെള്ളി, 10 ജൂലൈ 2009 (18:12 IST)
പാലക്കാട്ടെ കോച്ച് ഫാക്‌ടറിയുടെ നിര്‍മ്മാണച്ചെലവായി 1,215 കോടി രൂപ പ്രതീക്ഷിക്കുന്നതായി കേന്ദ്ര റയില്‍വെ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു.

നിര്‍ദ്ദിഷ്‌ട കോച്ച് ഫാക്‌ടറിയില്‍ പ്രതിവര്‍ഷം 600 കോച്ചുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പദ്ധതിക്കാവശ്യമായ ആയിരം ഏക്കര്‍ ഭൂമി കേരള സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്‍റെയും റയില്‍ മന്ത്രാലയത്തിന്‍റെയും സജീവ പരിഗണനയിലാണ്‌ പദ്ധതിയെന്നും ഇ അഹമ്മദ്‌ വ്യക്തമാക്കി. ഇതാദ്യമായാണ്‌ പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ റയില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്‌.