കൊല്ലം കോടതിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2012 (12:38 IST)
PRO
PRO
കൊല്ലം കോടതിയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍. കൊല്ലം കലക്ട്രേറ്റിനോട് ചേര്‍ന്നുള്ള കോടതിയുടെ ചിത്രം ക്യാമറയില്‍ പതിപ്പിക്കാന്‍ ശ്രമിക്കുന്ന വിദേശികളെ അഭിഭാഷകരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസിന്റെ സഹായത്താല്‍ പിടികൂടുകയായിരുന്നു.

മത്സ്യത്തൊഴിലാളികളുടെ വെടിയേറ്റുമരിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകരാണ് ഇവരെന്ന് പൊലീസിനെ അറിയിച്ചു. ഇറ്റാലിയന്‍ എംബസിയുടെ രേഖകള്‍ ഇവരുടെ കൈവശം ഉണ്ടെന്നാണ് വിവരം. ഇറ്റലിയിലെ ഒരു വാര്‍ത്താചാനലിന്റെ റിപ്പോര്‍ട്ടറും ക്യാമറമാനുമാണ് ഇവരെന്നാണ് വിവരം.

ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി കൊല്ലം സിറ്റി പൊലീസ് കമ്മിഷ്ണറുടെ ഓഫീസില്‍ എത്തിച്ചു.