കൊച്ചിയില്‍ സിയാല്‍ വ്യവസായ വികസന പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. കൊച്ചിയില്‍ സിയാല്‍ വാര്‍ഷികപൊതുയോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ ഈ വര്‍ഷം 25 ശതമാനം വര്‍ദ്ധനവുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. 173 കോടി രൂപയുടെ വിറ്റുവരവ് ഈ വര്‍ഷം ഇതുവരെ നടന്നതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് 82.68 കോടി രൂപ വരുമാനം വ്യോമയാനമേഖലയില്‍ നിന്ന് ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ ഇന്ന് കമ്പനി ഡയറക്‌ടര്‍മാരുടെയും എക്സിക്യൂട്ടിവ് ഡയറക്‌ടര്‍മാരുടെയും നിയമനം, വികസന പദ്ധതികളെക്കുറിച്ചുള്ള അവലോകനം തുടങ്ങിയവ ഉണ്ടാകും.