മറൈന്‍ഡ്രൈവിലെ കാല്‍നടയാത്രക്കാര്‍ക്ക് പുതിയ അനുഭവമാകാന്‍ കെട്ടുവളളം മാതൃകയിലുളള പാലം. ഹൈക്കോടതിക്കു പുറകിലായി ഗോശ്രീപാലം വരെ നീണ്ടുകിടക്കു പുതിയ നടപ്പാതയിലാണ് പാലം. ഏപ്രില്‍ 28 നു വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാലം നാടിനു സമര്‍പ്പിക്കും. പാലം രൂപ കല്പന ചെയ്ത യുവ ആര്‍ക്കിടെക്ട് ബിനോയിയെ ചടങ്ങില്‍ ആദരിക്കും.
കായലിനഭിമുഖമായി സഞ്ചാരികള്‍ക്കായി ഇരിപ്പിടവും ഒരു ഭാഗത്ത് പൂന്തോട്ടവുമുളള പുതിയ നടപ്പാത 10.5 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. 60 ടണ്‍ ഭാരമുളള ആറ് ആര്‍ച്ചിലാണ് പാലത്തിന്റെ അടിസ്ഥാനം. കിന്‍കോ ജെട്ടി മുതല്‍ ഗോശ്രീ പാലം വരെയുളള 1.5 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ നടപ്പാത. കെട്ടുവളളം പാലത്തിന്റെ രണ്ടറ്റത്തുമായി ഓരോ ഫുഡ് കോര്‍ട്ടു വീതം പ്രവര്‍ത്തിക്കും. ഇതിനു പുറമെ നടപ്പാതയിലും കിയോസ്‌കുകള്‍ അനുവദിക്കും.
ഗോശ്രീ പാലത്തിനടുത്തായി നടപ്പാത അവസാനിക്കുയിടത്ത് ചെറിയ സ്റ്റേജും താമസിയാതെ നിര്‍മിക്കുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ പറഞ്ഞു. കലാസ്വാദകര്‍ക്കും, കലാകാരന്മാര്‍ക്കും, യുവസംഘങ്ങള്‍ക്കും നിത്യവും ഇവിടെ സൗജന്യമായി കലാപ്രകടനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ 20 മീറ്റര്‍ വീതിയിലുളള വലിയ ഇലക്‌ട്രോണിക് ഡിസ്‌പ്ലെ ബോര്‍ഡും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിലൂടെ പരസ്യപ്രക്ഷേപണം, ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ നിത്യവും ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കും.
മറൈന്‍ഡ്രൈവ് നടപ്പാത ഭാവിയില്‍ ഒരു വിനോദ മേഖലയായി വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുതെന്ന് വേണുഗോപാല്‍ പറഞ്ഞു. 28 നു വൈകിട്ട് ആറിന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിക്കു സമര്‍പ്പണ ചടങ്ങില്‍ കേന്ദ്രമന്ത്രി കെ വി തോമസ്, സംസ്ഥാന മന്ത്രിമാരായ കെ ബാബു, വി കെ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, എംപി മാരായ കെ പി ധനപാലന്‍, പി രാജീവ്, ഡോ ചാള്‍സ് ഡയസ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, സാജു പോള്‍, ജോസ് തെറ്റയില്‍, അന്‍വര്‍ സാദത്ത്, വിഡി സതീശന്‍, എസ് ശര്‍മ, ഡൊമിനിക് പ്രന്റേഷന്‍, ബെന്നി ബഹ്നാന്‍, വി പി സജീന്ദ്രന്‍, ജില്ല കളക്ടര്‍ പി ഐ ഷെയ്ക്ക് പരീത്, ജിസിഡിഎ ഭരണ സമതിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.