ഒരുകാലത്ത് രാജ്യത്തിനാകെ മാതൃകയായിരുന്ന കേരള നിയമസഭയ്ക്ക് ഇപ്പോള്‍ ആ പാരമ്പര്യം അവകാശപ്പെടാനാകില്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. കേരള നിയമസഭയുടെ ശതോത്തര രജത ജൂബിലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ആന്റണിയുടെ ഈ വിമര്‍ശനം വന്നത്.
“ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കുകയാണ്. ഇത് തലമുറകളോടുളള തെറ്റാണ്. ഇതിന്റെ ഉത്തരവാദിത്തം ഭരണ-പ്രതിപക്ഷങ്ങള്‍ ഏറ്റെടുക്കണം”- ആന്റണി പറഞ്ഞു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് ആന്റണി കേരളത്തിലെത്തിയത്. നിയമസഭയുടെ ശതോത്തര ജൂബിലി ആഘോഷത്തിലും കെ കരുണാകരന്‍ സെന്ററിന്റെ ശിലാസ്ഥാപനചടങ്ങിലും പങ്കെടുക്കാനായാണ് അദ്ദേഹം എത്തിയത്. സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളിലും തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലും ആന്റണി പങ്കെടുക്കും.