കേരളത്തില്‍ സി പി ഐ നാലു സീറ്റില്‍

Webdunia
ഞായര്‍, 22 ഫെബ്രുവരി 2009 (18:17 IST)
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തിരുവനന്തപുരം, പൊന്നാനി, മാവേലിക്കര, തൃശൂര്‍ എന്നീ സീറ്റുകളില്‍ മത്സരിക്കാന്‍ സി പി ഐ തീരുമാനിച്ചു. പാര്‍ട്ടി ചിഹ്‌നത്തിലായിരിക്കും നാലിടങ്ങളിലും സി പി ഐ മത്സരിക്കുക.

ഡല്‍ഹിയില്‍ ചേര്‍ന്ന സി പി ഐ ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം.

രാജ്യത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി പി ഐ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയും പാര്‍ട്ടി പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ 33 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. തെക്കന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട്‌ പ്രഖ്യാപിക്കും.

മാര്‍ച്ച് അഞ്ചിനു ചേരുന്ന പാര്‍ട്ടി യോഗത്തിന് ശേഷം അന്തിമ തീരുമാനം അറിയിക്കും. തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ മൊത്തം 50 സീറ്റുകളിലായിരിക്കും സി പി ഐ മത്സരിക്കുകയെന്ന്‌ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ അറിയിച്ചു.