കേരളത്തില്‍ വീണ്ടും ശൈശവ വിവാഹം!

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2013 (12:26 IST)
PRO
PRO
കേരളത്തില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു എന്ന് പരാതി. കോഴിക്കോട് നൈനാംവളപ്പില്‍ താമസിക്കുന്ന 16 വയസ്സുകാരിയുടെ വിവാഹമാണ് വീട്ടുകാരും പള്ളിക്കമ്മിറ്റിയും ചേര്‍ന്ന് നിര്‍ബന്ധിച്ച് നടത്തിയതായി പരാതി വന്നിരിക്കുന്നത്.

ശൈശവ വിവാഹത്തെക്കുറിച്ച് വിവരം ലഭിച്ച ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം നിയമവിരുദ്ധമാണെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പരസ്യ ചടങ്ങുകള്‍ ഒഴിവാക്കി സ്ഥലത്തെ പള്ളിക്കമ്മിറ്റിയുടെ കാര്‍മ്മികത്വത്തില്‍ രാത്രിയിലാണ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്.

ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ ശൈശവ വിവാഹത്തെക്കുറിച്ച് ജുവനൈല്‍ജസ്റ്റിസ് ബോര്‍ഡിനെയും ചെമ്മങ്ങാട് പോലീസിനെയും വിവരമറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ വിവാഹം തടയാന്‍ ഒരു നടപടിയുമുണ്ടായില്ല.

പ്രദേശത്ത് നിരവധി ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നും ഭൂരിപക്ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍വെളിപ്പെടുത്തിയിട്ടുണ്ട്.