കേരളത്തിലെ ആദ്യ പുസ്തക സൂപ്പര്‍മാര്‍ക്കറ്റ് കൊല്ലത്ത്

Webdunia
ശനി, 8 ഫെബ്രുവരി 2014 (17:49 IST)
PRO
PRO
പലതരം സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ന് നമ്മുടെ ഇടയിലുണ്ട്. അവയി നിന്നെല്ലാം വ്യതസ്തമായി ഇതാ ഒരു പുസ്തക സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നു. കൊല്ലം ചിന്നക്കട മെയിന്‍ റോഡിലാണ് സംസ്ഥാനത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നത്. ‘ഗ്രന്ഥപുര’ എന്ന പേരിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് നാളെ രാവിലെ 11 നു സര്‍വവിജ്ഞാനകോശം ഇന്സ്റ്റിറ്റ്യൂട്ട് മുന്‍ ഡയരക്ടര്‍ പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്യും. കൂടാതെ ഓരോ പ്രസാധകരുടെയും പ്രത്യെകിച്ചുള്ള ഉദ്ഘാടനവും അന്നും, തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ഇരുപതിലേറെ പ്രസാധകരും അന്‍പതോളം വിതരണക്കാരും അടങ്ങുന്ന സ്ഥിരം പുസ്തകമേള രൂപത്തിലാണ് ‘ഗ്രന്ഥപുര’ സജ്ജീകരിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരളഭാഷ ഇന്സ്റ്റിറ്റ്യൂട്ട്,ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട്, സര്‍വവിജ്ഞാനകോശം ഇന്സ്റ്റിറ്റ്യൂട്ട്, തുടങ്ങി സംസ്ഥാനത്തെ എല്ലാ പ്രമുഖ പ്രസാധകരും സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടാകും. പെന്‍ഗ്വിന്‍ ബുക്സ്, ഐബിഎച് ബോംബെ, പ്രിസം ബുക്സ് ബംഗളൂരു,ലെഫ്റ്റ് വേള്‍ഡ് ഡല്‍ഹി എന്നെ ഇംഗ്ലീഷ് പ്രസാധക വിതരണക്കാരുടെയും ഇന്ത്യ ഗവര്‍ന്മെന്റ് സ്ഥാപനമായ എന്‍ബിടി യുടെയും അടക്കമുള്ള പുസ്തകങ്ങളും ഇവിടെ ലഭിക്കും.


കൂടാതെ പഠന-ആനിമേഷന്‍ സിഡികളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ടാവും. വായനക്കാര്‍ക്ക് അവര്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ അതാത് പ്രസാധക ഇടങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയും എന്നതാണ് പ്രധാന സവിശേഷത എന്ന് മാനേജിംഗ് ഡയരക്ടര്‍ മടന്തകോട് രാധാകൃഷ്ണന്‍ പറഞ്ഞു.

പുസ്തക പ്രേമികള്‍ക്ക് അംഗത്വകാര്‍ഡ് സംവിധാനവും ‘ഗ്രന്ഥപുര’ യില്‍ ഏര്‍പ്പെടുതിയിടുണ്ട്. അംഗമാകുന്നവരും സംഘാടകരും സഹകരിച്ചു ഓരോ പുസ്തകം വന്ഗുന്പോഴും രണ്ടു സതമാനം തുക ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റി വയ്ക്കുന്ന സാമൂഹിക സേവന പദ്ധതിയും ഇതോടൊപ്പം ഉണ്ട്. ഓരോ വര്‍ഷവും അര്‍ഹരായ വ്യക്തികളെ കണ്ടെത്തി സ്വരൂപിക്കുന്ന സഹായം വിതരണംചെയ്യും.