മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം പവര്‍കട്ട് നിലവിലില്ലാത്ത ഏക സംസ്ഥാനമാണേന്ന് വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ്. അടുത്തവര്‍ഷം മുതല്‍ പരിപൂര്‍ണ്ണമായും പവര്‍കട്ട് ഒഴിവാക്കുന്നതിനായുളള നടപടികള്‍ കൈക്കൊണ്ടുവരുന്നതായും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബോര്‍ഡ് നിര്‍മ്മിച്ച പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുണമേന്മയുളള വൈദ്യുതി തടസംകൂടാതെ ലഭ്യമാക്കുന്നതിനായി പേട്ടയില്‍ ഒരു 33 കെ വി സബ്സ്റ്റേഷന് ആരംഭിക്കുന്നതിനുളള നടപടികളെടുത്തതായി ചടങ്ങില്‍ അധ്യക്ഷതവഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.