കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്തിന്‍റെ കഴുത്തുഞെരിക്കുന്നു

Webdunia
വ്യാഴം, 21 ജനുവരി 2010 (20:45 IST)
PRO
സംസ്ഥാനത്തിന്‍റെ കഴുത്തുഞെരിക്കുന്ന സമീപനമാണ് കേന്ദ്രമന്ത്രിമാര്‍ സ്വീകരിക്കുന്നതെന്ന് ആര്‍‌എസ്പി ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഢന്‍ കുറ്റപ്പെടുത്തി. കൊല്ലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടതുസര്‍ക്കാരിന്‍റെ നിറം കെടുത്താനാണ് കേന്ദ്രത്തിന്‍റെ ശ്രമം. അരിവിഹിതവും വൈദ്യുതിയും വെട്ടിക്കുറച്ചത് ഇതിന്‍റെ ഭാഗമായിട്ടാണെന്നും ചന്ദ്രചൂഢന്‍ ആരോപിച്ചു.

കേന്ദ്രത്തില്‍ നിന്നും കൂടിയ വിലയ്ക്ക് വാങ്ങുന്ന അരി കുറഞ്ഞ വിലയ്ക്ക് സംസ്ഥാനം വില്‍ക്കണമെന്നാണ് എകെ ആന്‍റണി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ പറയുന്നതെന്നും ചന്ദ്രചൂഢന്‍ കുറ്റപ്പെടുത്തി.