പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് ജ്യോതിഷപ്രവചനം. ഹസ്തരേഖാ നിപുണനും ജ്യോതിഷ പ്രവചനങ്ങളിലൂടെ ശ്രദ്ധേയനുമായ ടി.ആര്‍.മുരുകദാസ് കുട്ടിയാണ് കൊച്ചിയില്‍ വാര്‍ത്തസമ്മേളനത്തില്‍ പ്രവചനം നടത്തിയത്.
കേരളത്തില്‍ യുഡിഎഫിന് 12ഉം എല്‍ഡിഎഫിന് എട്ടും സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. എന്നാല്‍ കേരളത്തില്‍ ബിജെപിക്ക് വളരെ അനുകൂലമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിനിടയില്‍ കവിടി നിരത്തിയായിരുന്നു മുരുകദാസ് കുട്ടിയുടെ പ്രവചനം.
2001 ലെ ഗുജറാത്ത് ഭൂകമ്പം ഉള്‍പ്പെടെയുടെ പ്രവചനം നടത്തിയിട്ടുള്ള ഡോ. ടി.എന്‍.ആര്‍.കുട്ടിയുടെ മകനാണ് ടി.ആര്‍.മുരുകുദാസ് കുട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയലളിതയുടേതുള്‍പ്പെടെയുള്ള വിജയം മുന്‍കൂട്ടി പ്രവചിച്ച് മാധ്യമശ്രദ്ധ നേടിയിട്ടുള്ളയാളാണ് ടി.ആര്‍.മുരുകദാസ് കുട്ടി.