കെ മുരളീധരന്‍ ഊളത്തരം പറയുന്നത് അവസാനിപ്പിക്കണം

Webdunia
ഞായര്‍, 29 ഡിസം‌ബര്‍ 2013 (11:04 IST)
PRO
കെ മുരളീധരന്‍ എംഎല്‍എ ഊളത്തരം പറയുന്നതു കെപിസിസി ഇടപെട്ട്‌ അവസാനിപ്പിക്കണമെന്നു സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌.

2004 ല്‍ പാര്‍ട്ടിയുണ്ടാക്കി എ.കെ. ആന്റണിയെ പാരവച്ചയാളാണ്‌ മുരളീധരന്‍. മുരളീധരന്റെ കാര്‍ന്നോരുടെ ആനുകൂല്യമല്ല താന്‍ കൈപ്പറ്റുന്നതെന്നും ജോര്‍ജ്‌ പറഞ്ഞു. രാവും പകലും സര്‍ക്കാരിന്റെ ആനുകൂല്യം പറ്റിയിട്ട്‌ അഴിച്ചുവിട്ട അമ്പലക്കാളയെപ്പോലെ കോണ്‍ഗ്രസിനെ തെറിവിളിച്ചു നടക്കുന്നയാളെ നിയന്ത്രിച്ചില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനം പ്രതികരിക്കുമെന്നായിരുന്നു കെ. മുരളീധരന്റെ പ്രസ്‌താവന.

ഇയാളെ പാര്‍ട്ടി നേതാവ്‌ നിയന്ത്രിക്കുമെന്നു പറഞ്ഞിട്ടു കാര്യമില്ല. തിരുവനന്തപുരത്ത്‌ സന്ധ്യ എന്ന വീട്ടമ്മ കാണിച്ച ധൈര്യം പോലും ഇയാളെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ്‌ കാണിക്കുന്നില്ലയെന്നും മുരളീധരന്‍ തുറന്നടിച്ചിരുന്നു.