കെ.പി. രാമനുണ്ണിക്ക് മലയാറ്റൂര്‍ പുരസ്കാരം

Webdunia
2007 ലെ മലയാറ്റൂര്‍ അവാര്‍ഡിന് കെ.പി. രാമനുണ്ണിയുടെ 'ജീവിതത്തിന്‍റെ പുസ്‌തകം' എന്ന നോവല്‍ തെരഞ്ഞെടുത്തു.

മലയാറ്റൂര്‍ സ്‌മാരക സമിതി ചെയര്‍മാന്‍ വി.കെ. ജയകുമാര്‍, സെക്രട്ടറി അനീഷ്‌ കെ. അയിലറ എന്നിവര്‍ പത്രസമ്മേളനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. ആഗസ്റ്റ്‌ 3 ന്‌ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

അതേ സമയം നവാഗതര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസിന് ആര്‍ ഉണ്ണിയുടെ 'കാളിനാടകം' എന്ന ചെറുകഥാ സമാഹാരമാണ് തെരഞ്ഞെടുത്തത്‌.

അവാര്‍ഡ് കമ്മിറ്റിയില്‍ ഡോ. ഡി. ബഞ്ചമിന്‍ ചെയര്‍മാനും, ഡോ. കെ.എസ്‌. രവികുമാര്‍, ഡോ. പി. വേണുഗോപാലന്‍ എന്നിവരാണ് മറ്റംഗങ്ങള്‍.