കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ യുവതിയെ അപമാനിച്ചു

Webdunia
വെള്ളി, 27 ജൂലൈ 2012 (11:13 IST)
PRO
PRO
ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരായ പീഡനശ്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ റയില്‍‌വെ സ്റ്റേഷനുകളിലും അവര്‍ സുരക്ഷിതരല്ലെന്ന് തെളിയുകയാണ്. കൊല്ലം റയില്‍‌വെ സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രി സ്ത്രീയ്ക്ക് അപമാനം നേരിട്ടു. മധ്യവയസ്‌കന്‍ അവരെ കടന്നുപിടിക്കാന്‍ ശ്രമം നടത്തുകയായിരുന്നു.

റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു കൊട്ടാരക്കര സ്വദേശിനിയായ യുവതി. ഇവരുടെ മകനും ഒപ്പമുണ്ടായിരുന്നു. മകന്‍ വെള്ളമെടുക്കാന്‍ പോയ നേരംനോക്കി മദ്യലഹരിയിലെത്തിയ മധ്യവയസ്‌കന്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമം നടത്തി.

യുവതിയുടെ ബഹളം കേട്ട് യാത്രക്കാര്‍ ഓടിക്കൂടി. റയില്‍‌വെ പൊലീസെത്തി മധ്യവയസ്കനെ പിടികൂടുകയു ചെയ്തു. പത്തനാപുരം തലവൂര്‍ സ്വദേശി ബേബിയാണ്‌ ഇയാള്‍ പൊലീസ് അറിയിച്ചു.