കൊച്ചി മെട്രോ പദ്ധതി വൈകുമെന്ന് ഇ ശ്രീധരന്‍

Webdunia
ചൊവ്വ, 4 മാര്‍ച്ച് 2014 (10:30 IST)
PRO
കൊച്ചി മെട്രോ പദ്ധതി വൈകുമെന്ന് പദ്ധതിയുടെ ചെയര്‍മാന്‍ ഇ ശ്രീധരന്‍. നിലവിലെ സാഹചര്യത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍കഴിയുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതാണ് പ്രധാന പ്രശ്നമെന്നും മെട്രോയുടെ കോച്ചുകളുടെ നിര്‍മാണ കരാര്‍ റീ ടെണ്ടര്‍ ചെയ്തതും പദ്ധതി വൈകാന്‍ ഇടയാക്കുമെന്നും ശ്രീധരന്‍പറഞ്ഞു.

പദ്ധതിക്ക് സര്‍ക്കാരില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ വികസന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.