കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ജീവനക്കാര്‍ ആശങ്കയിലായി. 30 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.
35,000 സ്ഥിരം ജീവനക്കാരും 9,801 താത്കാലിക ജീവനക്കാരുമാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്. ഇതിന്റെ 30 ശതമാനമായ 13,440 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഏതാണ്ടെല്ലാ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടാനും പെന്‍ഷന്‍ പ്രായമടുത്ത സ്ഥിരം ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കാനുമാണ് തീരുമാനം.
മെക്കാനിക്കല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും ആലോചനയുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുമ്പ് ജീവനക്കാരുടെ സംഘടനകളുമായി കോര്‍പ്പറേഷന്‍ ചര്‍ച്ച പോലും നടത്തിയില്ല.