കൂട്ടുകാരിയുടെ വിവാഹത്തിന് പോയ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2013 (16:18 IST)
PRO
PRO
കഴക്കൂട്ടത്ത് അമ്മയെയും രണ്ട് വയസുള്ള കുഞ്ഞിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കഴക്കൂട്ടം ആറാട്ടുകുഴി റെയില്‍വെ ഗേറ്റിലെ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

പിആര്‍എസ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ വിളപ്പില്‍ശാല അരുവിയോട് ജെഎം കോട്ടേജില്‍ ജോസിന്റെ ഭാര്യ മെൽബിയും (26) മകള്‍ ആല്‍ഫിയുമാണ് മരിച്ചത്. കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മെല്‍‌ബിയും കുഞ്ഞും തിങ്കളാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ രാത്രി 10 മണിയായിട്ടും ഇവര്‍ എത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിളപ്പില്‍ശാല പൊലീസില്‍പരാതി നല്‍കി.

ഇവര്‍ക്കാരി പൊലീസ് തെരച്ചില്‍ തുടങ്ങാനിരിക്കെയാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.

ജോസും മെല്‍ബിയും നാല് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് അറിയിച്ചു.