കുഴല്‍പ്പണ തട്ടിപ്പ്: അന്വേഷണത്തിന് കേന്ദ്ര ഏജന്‍സി

Webdunia
ശനി, 21 ഫെബ്രുവരി 2009 (14:32 IST)
ചലച്ചിത്ര നടന്‍ വിജയകുമാര്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ തട്ടിപ്പുകേസ് അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുക്കും. വിജയകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കളമശ്ശേരി പൊലീസ് അറസ്‌റ്റു ചെയ്ത വിജയകുമാര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ജാമ്യം റദ്ദാ‍ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

വസ്‌തുതകള്‍ മനസ്സിലാക്കാതെയാണു കീഴ്ക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന നിലപാടാണ് സര്‍ക്കാരിന്. റവന്യൂ ഇന്‍റലിജന്‍സ്‌, കസ്റ്റംസ്‌ വകുപ്പുകള്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.