കുടിവെള്ളത്തിന്റെ കാര്യത്തില്‍ കൊച്ചിന്‍ മെഡിക്കല്‍ കോളേജ്‌ സ്വയംപര്യാപ്തതയിലേക്ക്‌

Webdunia
ശനി, 16 മാര്‍ച്ച് 2013 (15:53 IST)
PRO
PRO
കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജ്‌ കുടിവെള്ള സ്വയം പര്യാപ്തതയിലേക്ക്‌. കാലങ്ങളായി ശുദ്ധജല അപര്യാപ്തതമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മെഡിക്കല്‍ കോളേജിന്‌ ഒരു ദിവസം 3.5 ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമാണ്‌. എന്നാല്‍ അഞ്ച്‌ കുഴല്‍ കിണറുകളിലൂടെ രണ്ട്‌ ലക്ഷം ലിറ്റര്‍ വെള്ളമാണ്‌ ലഭിച്ചിരുന്നത്‌. കുടിവെള്ള ടാങ്കറുകളെ ആശ്രയിക്കുന്നതിലൂടെ ലോറിവാടകയിനത്തില്‍ കനത്ത സാമ്പത്തിക നഷ്ടമാണ്‌ ഉണ്ടായിരുന്നത്‌.

എന്നാല്‍ ഇപ്പോള്‍ കളമശ്ശേരി മുന്‍സിപ്പാലിറ്റിയുടെ സാമ്പത്തിക സഹകരണത്തോടെ മെഡിക്കല്‍ കോളേജ്‌ സ്വയംപര്യാപ്തതയിലേക്ക്‌ എത്തിയിരിക്കുകയാണ്‌. 17 ലക്ഷം രൂപ ചെലവഴിച്ച്‌ ഊറ്റുറവയുള്ളതും മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം ലഭ്യമായതുമായ കിണര്‍ നിര്‍മ്മിച്ചതോടെയാണ്‌ പര്യാപ്തത കൈവരിച്ചത്‌.