എന്‍ എസ് എസുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി കുഞ്ഞാലിക്കുട്ടി പെരുന്നയില്‍ വന്നാല്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. യു ഡി എഫ് സര്‍ക്കാരിനെക്കുറിച്ചുള്ള ചില രഹസ്യങ്ങള്‍ തങ്ങള്‍ക്കറിയാം അത് പുറത്ത് വിട്ടാല്‍ വലിയ വിവാദമാകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ എസ് എന്‍ ഡി പിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശനുമായി ഫോണില്‍ സംസാരിച്ചുവെന്നും അദ്ദേഹവുമായുള്ള തെറ്റിദ്ധാരണകളെല്ലാം മാറിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ വെള്ളാപ്പള്ളിയുമായി നേരിട്ട് ചര്‍ച്ച നടത്തും. എയ്ഡഡ് സ്കൂളുകളാക്കാന്‍ ഉത്തരവിട്ട 35 സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഈ വിഷയത്തില്‍ ലീഗിന്റെയും വകുപ്പ് മന്ത്രിയുടെയും സമ്മര്‍ദ്ദത്തിന് മുഖ്യമന്ത്രി കീഴടങ്ങിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇങ്ങനെപോയാല്‍ സെക്രട്ടറിയേറ്റ് മലപ്പുറത്തേക്ക് മാറ്റേണ്ടിവരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ എന്‍ എസ് എസുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍ പറഞ്ഞു.