കിളിരൂര്‍: വി എസ് നടപടി എടുക്കണം

Webdunia
കിളിരൂര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട ശാരി എസ് നായരുടെ മരണം സംബന്ധിച്ച വി ഐ പി ആ‍രാണെന്ന് ഇപ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.

കിളിരൂര്‍ സംഭവത്തില്‍ ഒരു വി ഐ പി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. എന്നാല്‍, വി ഐ പിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.

ഒരു വി ഐ പിയുടെ സന്ദര്‍ശനത്തിന് ശേഷമാണ് ശാരിയുടെ നില വഷളായതെന്നാണ് അച്യുതാനന്ദന്‍ പറഞ്ഞത്. ശാരിയുടെ മാതാപിതാക്കാള്‍ മന്ത്രി ശ്രീമതി ടീച്ചറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

മുഖ്യമന്ത്രിക്ക് ഇനി ഒഴിഞ്ഞ് മാറാനാകില്ല. അദ്ദേഹം എന്ത് നടപടിയാകും സ്വീകരിക്കുക ഉറ്റു നോക്കുകയാണ് - ഉമ്മന്‍ ചാണ്ടി പറഞ്ഞ ു.